Notifications

Dear students,

നമ്മുടെ  നാട്  വളരെ  സങ്കീർണമായ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുകയാണ്. കോവിഡ്-19 എന്ന മഹാമാരിയെ പ്രതിരോധിക്കാൻ നാടിനൊപ്പം നമുക്കും ഒന്നുചേരാം. ഏപ്രിൽ 15 വരെ വീടുകളിൽ തുടരണം. എനിക്ക് രോഗം വരില്ല എന്ന ചിന്ത തികച്ചും അബദ്ധം ആണ്. പ്രതിരോധിക്കുക  മാത്രമാണ് ഒരേ ഒരു മാർഗം. 

ഈ ദിവസങ്ങളിൽ വീട്ടിൽ തന്നെ,  നിങ്ങളുടെ കണ്ണും കയ്യും എത്തേണ്ട ഒരുപാട് ഇടങ്ങൾ ഉണ്ട്. വീട് വൃത്തിയാക്കി,ഭംഗിയാക്കി വെക്കാം. ഇന്റീരിയർ ഡെക്കറേഷൻ, ഗാർഡനിങ്, കൃഷി, ഒക്കെ ഭാവനക്ക് ഒത്തു  ചെയ്യാം. ഒരല്പം പാചകം യൂട്യൂബിലൂടെ പരീക്ഷിക്കാം. ബോട്ടിൽ ക്രാഫ്റ്റ്, ഗ്ലാസ്‌ പെയിന്റിംഗ്, ഒക്കെ ചെയ്യാം.

Read at least one book. 

വരുന്ന എക്സാമിനുള്ള preparation  ഒഴിവാക്കാനാവില്ലല്ലോ. എല്ലാ ദിവസവും അൽപനേരം പഠിക്കാം. ഇതിനൊക്കെ ഉപരി, നാടിനെ ഈ വിപത്തിൽ നിന്നും രക്ഷിക്കാൻ വീട്ടിനുള്ളിൽ ഇരുന്ന്  എന്ത് ചെയ്യാൻ സാധിക്കും എന്ന് കൂടി ചിന്തിക്കുക. ടെക്നോളജിയുടെ സാധ്യത അനന്തമാണ്, നിങ്ങളുടെയും… 


 Principal

Design a site like this with WordPress.com
Get started